Kerala

പുതിയ സിനിമാ സംഘടനക്കായി നീക്കം; ചലച്ചിത്ര പ്രവർത്തകരെ സമീപിച്ച് അണിയറക്കാർ

Posted on

മലയാള ചലച്ചിത്ര മേഖലയിൽ ഹേമ കമ്മറ്റി റിപ്പോർട്ട് സൃഷ്ടിച്ച വിവാദ കൊടുങ്കാറ്റിന് പിന്നാലെ പുതിയ സംഘടന രൂപം കൊള്ളുന്നു. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് എന്നാണ് സംഘടനയുടെ പേര്. സംവിധായകരായ ആഷിഖ് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ, നിര്‍മാതാവ് ബിനീഷ് ചന്ദ്ര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിലവിലുള്ള സംഘടനകൾക്ക് ബദലായി പുതിയ കൂട്ടായ്മ രൂപീകരിക്കുന്നത്.

സംഘടനയുടെ ലക്ഷ്യങ്ങൾ വിശദീകരിക്കുന്ന കത്ത് ചലച്ചിത്ര പ്രവർത്തകർക്ക് കൈമാറിത്തുടങ്ങി. സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടന തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുമെന്നും വിതരണം ചെയ്ത കത്തിൽ വ്യക്തമാക്കുന്നു. സിനിമാ മേഖലയില തൊഴിലാളികളുടെ ശാക്തീകരണമാണ് ലക്ഷ്യം. ധാർമികമായ ഉത്തരവാദിത്തം, ചിട്ടയായ ആധുനീകരണം, തൊഴിലാളികളുടെ ശാക്തീകരണം എന്നീ മൂല്യങ്ങളിൽ ഊന്നിയായിരിക്കും പ്രവർത്തനം.

ആധുനിക സമൂഹത്തിന് അത്യന്താപേക്ഷിതമായ നീതിയുക്തവും ന്യായപൂർണവുമായ തൊഴിലിടങ്ങൾ എന്ന വീക്ഷണത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കണം. സിനിമാ വ്യവസായത്തിന്റെ ഭാഗമായ എല്ലാവരും കൂടുതൽ മെച്ചപ്പെട്ട ഒരു ഭാവിക്കായുള്ള ഈ സംഘടനയുടെ ഭാഗമാകണമെന്നും സംഘടനയുടെ അണിയ പ്രവർത്തകർ ആവശ്യപ്പെട്ടു. സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌കയിൽ നിന്നും ആഷിഖ് അബു അടുത്തിടെ രാജിവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version