India

മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യം പ്രതിസന്ധിയില്‍

Posted on

മഹാരാഷ്ട്രീയങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന മഹാരാഷ്ട്രയിലും എന്‍ഡിഎ സഖ്യത്തിന്റെ കപ്പല്‍ ആടിയുലയുകയാണ്.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിലെ അസ്വാരസ്യങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് മഹാരാഷ്ട്രയില്‍ മഹായൂതിയിലെ പ്രതിസന്ധിയും മറനീക്കി പുറത്തേക്ക് വരുന്നത്. അജിത് പവാര്‍ പക്ഷെ എന്‍സിപിയുമായുള്ള ബിജെപി കൂട്ടുകെട്ടിനെതിരെ ആര്‍എസ്എസ് ബന്ധമുള്ള മറാത്തി ആഴ്ച്ചപ്പതിപ്പ് ‘വിവേക്’ രംഗത്തെത്തിയതാണ് സഖ്യത്തിലെ മുറുമുറുപ്പിന് കാരണം.

എന്‍സിപിയുമായുള്ള സഖ്യത്തോടെ മഹാരാഷ്ട്രയിലെ വോട്ടര്‍മാരുടെ വികാരം ബിജെപിക്കെതിരെ തിരിഞ്ഞെന്നും ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചെന്നുമാണ് വിവേകില്‍ പറയുന്നത്. പാര്‍ട്ടി സംഘ് അനുഭാവമുള്ള 200 ഓളം പേരുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലേഖനത്തില്‍ അജിത് പവാറുമായുള്ള കൂട്ടുകെട്ട് ഭാവിയിലും ദോഷം ചെയ്യുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. 48 ലോക്‌സഭാ സീറ്റുള്ള മഹാരാഷ്ട്രയില്‍ ഇത്തവണ മഹായൂതി സഖ്യം നേരിട്ട തിരിച്ചടിക്ക് ഇതും പ്രധാനകാരണമായെന്നും കുറ്റപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version