Politics
മഹാരാഷ്ട്രയിലെ ജനങ്ങൾ പകപോക്കൽ രാഷ്ട്രീയം തള്ളിക്കളയുമെന്ന് ശരദ് പവാർ
മഹാരാഷ്ട്രയിലെ ജനങ്ങൾ പകപോക്കൽ രാഷ്ട്രീയം തള്ളിക്കളയുമെന്ന് ശരദ് പവാർ. കേന്ദ്ര-സംസ്ഥാന സർക്കാർ നടപടികളെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, അധികാര മോഹത്തിൽ പാർട്ടിയെ ഒറ്റപ്പെടുത്തി മറുകണ്ടം ചാടിയ നേതാക്കൾക്കുള്ള ചുട്ട മറുപടി നൽകുമെന്നും അണികളെ ആവേശത്തിലാക്കി കൊണ്ട് തെരഞ്ഞെടുപ്പ് റാലിയിൽ ആഞ്ഞടിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പകപോക്കൽ രാഷ്ട്രീയത്തിൽ ഏർപ്പെടുകയാണെന്നും തങ്ങളുമായി പൊരുത്തപ്പെടാത്ത രാഷ്ട്രീയക്കാർക്കെതിരെ കേസെടുത്താണ് നേരിടുന്നതെന്നും ശരദ് പവാർ ആരോപിച്ചു. അജിത് പവാർ ഗ്രൂപ്പ് എൻസിപിയെ തകർത്ത് ബിജെപി-ശിവസേന സർക്കാരിൽ ചേർന്നതിനെയും പവാർ രൂക്ഷമായി വിമർശിച്ചു