Kerala
നവീന്റെ ആത്മഹത്യ; കൃത്യമായ അന്വേഷണത്തിലൂടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കും: കെ പി ഉദയഭാനു
നവീന്റെ ആത്മഹത്യയെ സിപിഐഎം ഗൗരവമായാണ് കാണുന്നതെന്നും ഇത് സംബന്ധിച്ച് കൃത്യമായ അന്വേഷണത്തിലൂടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു.
ഔദ്യോഗിക ജീവിതത്തില്‍ ഏറെക്കാലവും പത്തനംതിട്ടയില്‍ തന്നെയായിരുന്നതുകൊണ്ടും സിപിഐഎമ്മുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച കുടുംബം എന്ന നിലയിലും നവീനുമായി വര്‍ഷങ്ങളായി നല്ല ബന്ധമാണുണ്ടായിരുന്നത്. ഔദ്യോഗിക ജീവിതം മാതൃകാപരമായി മുന്നോട്ട് കൊണ്ടുപോവുകയും ജില്ലയില്‍ എന്‍ജിഒയുടെയും കെജിഒഎയുടെയും ഭാരവാഹിത്വത്തിലൂടെ നേതൃനിരയില്‍ അദ്ദേഹം ദീര്‍ഘാനാള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയില്‍ നിന്ന് പ്രമോഷനായി പോകുന്നതുവരെ ഒരു ആക്ഷേപവും അദ്ദേഹത്തിനെതിരെ ഉണ്ടായിട്ടില്ല എന്നുമാത്രമല്ല ആവശ്യവുമായി സമീപിച്ചിട്ടുള്ളവര്‍ക്കെല്ലാം നല്ല അനുഭവങ്ങളാണുള്ളതും.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. നടന്ന സംഭവവികസങ്ങളേയും തുടര്‍ന്നുള്ള നവീന്റെ അത്മഹത്യയെയും സിപിഐഎം ഗൗരവമായാണ് കാണുന്നത്. ഇത് സംബന്ധിച്ച് കൃത്യമായ അന്വേഷണത്തിലൂടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.