Kerala

നവകേരള സദസ്സിന് പോയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ടി എ നൽകാൻ തീരുമാനം

Posted on

തിരുവനന്തപുരം: നവകേരള സദസ്സിന് പോയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ടി എ നൽകാൻ തീരുമാനം. 35 ലക്ഷം രൂപ ഇതിനായി ധനവകുപ്പ് അറിയിച്ചു. ഒരു കിലോമീറ്റർ യാത്രയ്ക്ക് 15 രൂപ ടി എ ലഭിക്കും. ഒരു ദിവസത്തെ താമസത്തിന് 1000 രൂപ പ്രത്യേക അലവൻസും അനുവദിച്ചു. ജനുവരി 16 നാണ് ധനവകുപ്പിന് പൊതുഭരണ വകുപ്പ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. അത് അനുസരിച്ച് ജനുവരി 30നാണ് ഉത്തവിറങ്ങിയത്. ട്രഷറി നിയന്ത്രണത്തിൽ ഇളവു വരുത്തിയാണ് തുക അനുവദിച്ചത്.

കഴിഞ്ഞ നവംബറിലാണ് സംസ്ഥാന സർക്കാർ നവകേരള സദസ്സ് ആരംഭിച്ചത്. നവംബർ 18ന് കാസർകോട് നിന്ന് തുടങ്ങിയ യാത്ര 36 ദിവസങ്ങൾക്ക് ശേഷം തിരുവനന്തപുരത്താണ് സമാപിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച നാല്‌ മണ്ഡലങ്ങളിലെ പര്യടനം ജനുവരി 1, 2 തീയതികളില്‍ പൂർത്തിയാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version