Kerala
കറുത്ത വസ്ത്രം ധരിച്ചെത്തി; നവകേരള സദസ് കാണാനെത്തിയ തന്നെ പോലീസ് തടഞ്ഞുവച്ചു
സർക്കാർ പദ്ധതികളുടെയും നയങ്ങളുടെ പ്രചാരണാർത്ഥം നടത്തുന്ന നവകേരള സദസ്സിൽ പങ്കെടുക്കാൻ കറുത്ത വസ്ത്രമണിഞ്ഞെത്തിയതിന് പോലീസ് തടഞ്ഞുവച്ചെന്ന് യുവതിയുടെ പരാതി. ഏഴ് മണിക്കൂറിലേറെ പോലീസ് തടഞ്ഞു വച്ചതായാണ് പരാതി. പരാതിയുമായി യുവതി ഹൈക്കോടതിയെ സമീപിച്ചു.
അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കൊല്ലം തലവൂർ സ്വദേശിനി അർച്ചനയാണ് ഹർജി നൽകിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിന്റെ വിശദീകരണം തേടി. ഭർത്താവിന്റെ അമ്മയുമൊത്ത് കഴിഞ്ഞ ഡിസംബർ 18നാണ് കൊല്ലം ജംഗ്ഷനിൽ നവകേരള സദസിനെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരേയും കാണാൻ അർച്ചന പോയത്.
നിർഭാഗ്യവശാൽ കറുത്ത വസ്ത്രമായിരുന്നു താൻ അഞ്ഞിരുന്നതെന്നും. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് കറുത്ത വസ്ത്രം അണിഞ്ഞെത്തിയതെന്ന് വിവരം ലഭിച്ചെന്നു പറഞ്ഞാണ് കുന്നിക്കോട് പോലീസ് ഏഴ് മണിക്കൂറിലേറെ തന്നെ തടഞ്ഞു വച്ചതെന്നും അർച്ചന പറയുന്നു. അർച്ചനയുടെ ഭർത്താവ് ബിജെപി പ്രവർത്തകനാണ്. നവകേരള യാത്രയുമായ്ക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ഭർത്താവിനെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.