Kerala

നടുറോഡില്‍ വാൻ-ആംബുലൻസ് ഡ്രൈവര്‍മാരുടെ വാക്ക് തര്‍ക്കം: സ്വകാര്യ വാനും ആംബുലൻസും പിടിച്ചെടുത്തു

Posted on

ആലപ്പുഴ: താമരക്കുളം വയ്യാങ്കരയിൽ നെടുറോഡിൽ വെച്ച് തർക്കത്തിൽ ഏർപ്പെട്ട സ്വകാര്യ വാനും ആംബുലൻസും മാവേലിക്കര മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു.

രോഗിയുമായി പോയ ആംബുലൻസിനെ അപകടകരമാംവിധം മറികടന്ന വാനും അതിനുശേഷം വാൻ തടഞ്ഞുനിർത്തി നടുറോഡിൽ സംഘർഷം ഉണ്ടാക്കിയ ആംബുലൻസുമാണ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസമാണ് താമരക്കുളം വയ്യാങ്കരയിൽ സ്വകാര്യ വാൻ ഡ്രൈവറും ആംബുലൻസ് ഡ്രൈവറും തമ്മിൽ വാക്ക് തർക്കമുണ്ടായത്.ഇരു ഡ്രൈവർമാർക്കുമെതിരെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും പൊതുനിരത്തിൽ ഗതാഗതം തടസ്സപ്പെടുത്തിയതിനും കേസ് എടുത്തു. രോഗിയുമായി പോയ ആംബുലൻസിന് മാർഗ തടസ്സമുണ്ടാക്കിയതിനാണ് വാനിലെ ഡ്രൈവർക്കെതിരെ നടപടിയെടുത്തത്. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കെതിരെയും കേസ് എടുത്തി‌‌ട്ടുണ്ട്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് മോട്ടോർ വാഹന വകുപ്പാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version