Kerala
സ്റ്റിയറിംഗ് നല്‍കിയല്ല കുട്ടികളോടുള്ള വാത്സല്യം കാണിക്കേണ്ടത്, മറ്റുള്ളവരുടെ ജീവനും വില കല്‍പ്പിക്കണം’
തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് മകനെ മടിയിലിരുത്തി വാഹനമോടിച്ച സംഭവത്തില്‍ മലപ്പുറം സ്വദേശിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. റോഡില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ടായിരിക്കണം അവരോട് വാത്സല്യം കാണിക്കേണ്ടത് എന്ന് മോട്ടോര്‍ വാഹനവകുപ്പ് ഓര്‍മ്മിപ്പിച്ചു.
‘കുട്ടികളെ ഡ്രൈവിംഗ് സീറ്റില്‍ നിര്‍ത്തിയും ഇരുത്തിയും വാഹനം ഓടിക്കുന്നത് തികച്ചും അപകടകരമാണ്. ഒരു ഇടിയിലോ പെട്ടന്നുള്ള ബ്രേക്കിംഗിലോ കുട്ടികള്‍ക്ക് സാരമായ പരിക്ക് പറ്റാം. മരണം വരെ സംഭവിക്കാം.മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളോടുള്ള വാത്സല്യം സ്റ്റിയറിംഗ് വീലില്‍ കുട്ടികളി കളിച്ച് കാണിക്കുമ്പോള്‍ നിങ്ങളുടെ കുട്ടികള്‍ മാത്രമല്ല ചിലപ്പോള്‍ മറ്റുള്ളവര്‍ക്കും അപകടം സംഭവിക്കാം’- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.