Kerala
വിജയൻ്റെ കുടുംബത്തെ സംരക്ഷിക്കാമെന്ന വാഗ്ദാനം; എം വി ഗോവിന്ദന് മറുപടി നൽകി കെ സുധാകരൻ
തിരുവനന്തപുരം : വയനാട് മുൻ ഡിസിസി ട്രഷറര്‍ എന്‍ എം വിജയൻ്റെ കുടുംബത്തെ സംരക്ഷിക്കും എന്ന പ്രസ്‌താവന നടത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് രൂക്ഷഭാഷയിൽ മറുപടി നൽകി കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്‍.
എം വി ഗോവിന്ദന്റെ ജീവിത പങ്കാളി ഭരണം നിയന്ത്രിച്ചിരുന്ന ആന്തൂർ മുനിസിപ്പാലിറ്റിയിലാണ് സിപിഐഎം പ്രവർത്തകൻ സാജൻ ആത്മഹത്യ ചെയ്തത്, സാജന്റെ പൂർത്തിയാകാത്ത പ്രൊജക്റ്റ് ഇപ്പോഴും അവിടെ ഉണ്ടെന്നും കെപിസിസി പ്രസിഡന്റ്.
എം വി ഗോവിന്ദൻ ആദ്യം പാർട്ടി കുടുംബത്തെ സംരക്ഷിക്കണം എന്നും അതിനു ശേഷം കോൺഗ്രസിലെ കുടുംബങ്ങളെ സംരക്ഷിക്കാം എന്നും സുധാകരൻ തുറന്നടിച്ചു.