Kerala
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിനെ പുകഴ്ത്തി സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ലേഖനം
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിനെ പുകഴ്ത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ലേഖനം. കേന്ദ്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടും, ഭരണഘടനാ ചുമതല നിര്‍വഹിക്കാന്‍ ഗവര്‍ണര്‍ തയ്യാറായയെന്ന് ദേശാഭിമാനിയിലെ ലേഖനത്തില്‍ എംവി ഗോവിന്ദന്‍ വ്യക്തമാക്കുന്നു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ലക്ഷ്യം വയ്ക്കുന്ന നവകേരള നിര്‍മാണത്തില്‍ ഊന്നല്‍ നല്‍കിയുള്ള നയപ്രഖ്യാപന പ്രസംഗമാണ് കഴിഞ്ഞ 17ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നടത്തിയതെന്ന് ലേഖനത്തില്‍ പറയുന്നു. മുന്‍ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനില്‍ നിന്നും വ്യത്യസ്തമായി സംസ്ഥാന സര്‍ക്കാരിന്റെ നയ പ്രഖ്യാപന പ്രസംഗം
മുഴുവനായി വായിക്കാന്‍ പുതിയ ഗവര്‍ണര്‍ തയ്യാറായെന്നും കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശമുണ്ടെങ്കിലും അതിന്റെ പേരില്‍ ഭരണഘടനാ ചുമതല നിര്‍വഹിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ലെന്നത് സ്വാഗതാര്‍ഹമാണെന്നും എംവി ഗോവന്ദന്‍ വ്യക്തമാക്കി.