India
വിഖ്യാത ഉര്‍ദു കവി മുനവര്‍ റാണ അന്തരിച്ചു
ന്യൂഡല്‍ഹി: വിഖ്യാത ഉര്‍ദു കവി മുനവര്‍ റാണ അന്തരിച്ചു. 71 വയസ്സായിരുന്നു. തൊണ്ടയില്‍ അര്‍ബുദ ബാധിതനായ അദ്ദേഹം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.
സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മുനവര്‍ റാണയ്ക്ക് ഭാര്യയും രണ്ട് പെണ്മക്കളും ഒരു മകനുമുണ്ട്.
മുനവര്‍ റാണയുടെ ഏറ്റവും പ്രശസ്തമായ ‘മാ’ എന്ന കവിത, ഉറുദു സാഹിത്യ ലോകത്തെ പ്രമുഖ കവിതകളിലൊന്നായി പരിഗണിക്കപ്പെടുന്നു. 2014 ല്‍ ഷഹ്ദാബ എന്ന കവിതയ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.