Crime
മൂന്നാറിൽ ഭിന്നശേഷിക്കാരിയായ 13കാരിയെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു
മൂന്നാറിൽ 13 വയസുള്ള ഭിന്നശേഷിക്കാരിയെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. മൂന്നാറിന് സമീപം ഗോത്രവർഗ കോളനിയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. പ്രതിക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്
സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. 35കാരനാണ് പ്രതി. പെൺകുട്ടിയുടെ അമ്മ നേരത്തെ മരിച്ചുപോയതാണ്. പിതാവ് ഉപേക്ഷിച്ച് പോയി. മുത്തശ്ശിക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്
തിങ്കളാഴ്ച വൈകുന്നേരം വീടിന്റെ പിന്നിലൂടെ എത്തിയ യുവാവ് കുട്ടിയെ കടന്നുപിടിച്ചു. ഇത് കണ്ട മുത്തശ്ശി ബഹളം വെക്കുന്നതിനിടെ ഇയാൾ കുട്ടിയെ വലിച്ചിഴച്ച് കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു.