Politics
മുണ്ടക്കൈ – ചൂരല്‍മല ദുരന്തം; കേന്ദ്രത്തിൻ്റെ മറുപടി നിരാശജനകം: കെ വി തോമസ്
മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിൽ സഹായം ലഭ്യമാക്കുന്ന കാര്യത്തിൽ കേന്ദ്രത്തിൻ്റെ മറുപടി നിരാശജനകമാണെന്ന് കെ വി തോമസ്. കേന്ദ്രം നയം തിരുത്തി സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ പരിഗണന നൽകണം. തമിഴ്നാടിനെ ദുരിതത്തിൽ സഹായിച്ചതു പോലെ കേരളത്തിനും ദുരിതാശ്വാസ സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിനോടുള്ള കേന്ദ്ര നിലപാട് തിരുത്തണം. ദുരന്തബാധിതരെ സഹായിക്കാൻ സംസ്ഥാന തലത്തിൽ സാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.