Kerala

മുല്ലപ്പെരിയാർ വിഷയത്തിൽ പുതിയ ഡാം അനിവാര്യമല്ല, പകരം ടണൽ നിർമിക്കണം, മെട്രോമാൻ ഇ ശ്രീധരൻ

Posted on

കൊച്ചി: മുല്ലപ്പെരിയാർ വിഷയത്തിൽ പുതിയ ഡാം എന്നത് അനിവാര്യമല്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പകരം മുല്ലപ്പെരിയാർ റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് തുരങ്കം നിർമിക്കുകയാണ് വേണ്ടതെന്ന് ശ്രീധരൻ പറഞ്ഞു. തുരങ്കം നിർമിച്ചാൽ മുല്ലപ്പെരിയാർ ഭീഷണിയുണ്ടാവില്ല. ബലപ്പെടുത്തിയാൽ 50 വർഷത്തേക്ക് ഭീഷണിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടിൽ വെള്ളം ശേഖരിക്കാനായി ചെറിയ ഡാമുകൾ നിർമിക്കണമെന്നും ഇ ശ്രീധരൻ നിർദേശിച്ചു. നാല് കിലോമീറ്റർ നീളത്തിലും ആറ് മീറ്റർ വിസ്താരത്തിലും തമിഴിനാട്ടിലേക്ക് തുരങ്കം നിർമിക്കാമെന്ന് ഇ ശ്രീധരൻ‌ പറഞ്ഞു. ഡാം നിർമാണം ചെലവേറിയതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ജലനിരപ്പ് 100 അടിയിൽ നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഈ നിർദ്ദേശം തമിഴ്നാടും കേന്ദ്രവും ഉടൻ അംഗീകരിക്കുമെന്നും സുപ്രീംകോടതിക്കും എതിർപ്പ് ഉണ്ടാകില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.

വയനാട് ഉരുൾപൊട്ടലിന് പിന്നാലെ മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് വ്യാപക ചർച്ചകൾ നടക്കുകയും ഡാം ഡികമ്മിഷൻ ചെയ്യണമെന്നാവശ്യം ശക്തമായി ഉയരുകയും ചെയ്തിരുന്നു. മുല്ലപ്പെരിയാർ ഡാമിന്റെ പരമാവധി സംഭരണ ശേഷി 152 അടിയും അനുവദനീയ സംഭരണ ശേഷി 142 അടിയുമാണ്. 2010ൽ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എഎസ് ആനന്ദ് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് 2014ൽ അണക്കെട്ടിലെ ജലനിരപ്പ് 136ൽ നിന്ന് 142 അടിയാക്കി ഉയർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version