Kerala
വിഭാഗീയതയ്ക്ക് നേതൃത്വം നൽകുന്നു, പാര്‍ട്ടിക്ക് അതീതനായി പ്രവര്‍ത്തിക്കുന്നു: മുഹമ്മദ് മുഹസീനെതിരെ വിമര്‍ശനം
പാലക്കാട്: എംഎൽഎയും സിപിഐയുടെ യുവനേതാക്കളിൽ പ്രധാനിയുമായ മുഹമ്മദ് മുഹസീനെതിരെ സിപിഐയിൽ രൂക്ഷ വിമർശനം.
പാലക്കാട് സിപിഐ ജില്ലാ എക്സിക്യൂട്ടീവിലാണ് വിമർശനം ഉയര്‍ന്നത്. ജില്ലയിൽ വിഭാഗീയതയ്ക്ക് നേതൃത്വം നൽകുന്നത് മുഹസീനാണ്, സംഘടനയ്ക്ക് അതീതനായി പ്രവർത്തിക്കുന്നു, പാർട്ടി യോഗങ്ങളിൽ തുടർച്ചയായി പങ്കെടുക്കുന്നില്ലെന്നുമാണ് വിമര്‍ശനം.
സംഘടനാ വ്യവസ്ഥയ്ക്ക് കീഴ്പ്പെട്ട് പ്രവർത്തിക്കാൻ മുഹമ്മദ് മുഹസീൻ എംഎൽഎ തയ്യാറാകണമെന്നും പാര്‍ട്ടിയുടെ ജില്ലാ എക്സിക്യുട്ടീവ് യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.