Kerala
എം ടി വാസുദേവന്‍ നായരെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
കോഴിക്കോട്: സാഹിത്യ പ്രതിഭ എം ടി വാസുദേവന്‍ നായരെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
മലയാളത്തെ നെറുകയില്‍ എത്തിച്ച മഹാപ്രതിഭയുടെ വിടവാങ്ങലാണ് സംഭവിച്ചിരിക്കുന്നതെന്ന് പിണറായി വിജയന്‍ അനുസ്മരിച്ചു. എംടിയുടെ വിയോഗത്തില്‍ അഗാധമായ ദുഖവും അനുശോചനവും മുഖ്യമന്ത്രി രേഖപ്പെടുത്തി.
‘മലയാളത്തെ നെറുകയില്‍ എത്തിച്ച മഹാപ്രതിഭയുടെ വിടവാങ്ങലാണ് സംഭവിച്ചിരിക്കുന്നത്. ഇത് കേരളത്തിന് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ്. നമ്മുടെ സംസ്‌കാരത്തെ വലിയ തോതില്‍ ഉയര്‍ത്തിക്കാട്ടാന്‍ എം ടി ചെയ്ത സേവനം മറക്കാന്‍ കഴിയില്ല. വിവിധ മേഖലകളിലാണ് അദ്ദേഹത്തിന്റെ സര്‍ഗ വാസന കഴിവ് തെളിയിച്ചിരുന്നത്. എം ടിയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു’, എം ടി വാസുദേവൻ നായർക്ക് വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചതിന് ശേഷമായിരുന്നു പിണറായി വിജയൻ്റെ പ്രതികരണം.