Kerala
എം ടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എം ടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു എന്ന് മെഡിക്കൽ ബുള്ളറ്റിൻ.
ഡോക്ടറുമാരുടെ വിദഗ്ദ്ധ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചു വരികയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിട്ടുണ്ട്.
ഈ മാസം 15 നാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എംടിയെ ആശുപത്രിയില്‍ പ്രാവശിപ്പിക്കുന്നത്. ഹൃദയസ്തംഭനം കൂടെ വന്നതോടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. ഓക്‌സിജന്‍ മാസ്‌കിന്റെ സഹായത്തിലാണ് ഇപ്പോഴുള്ളത്.