Kerala
അംഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്
മലപ്പുറം: രണ്ട് വർഷം കൂടുമ്പോൾ കൂടുമ്പോൾ പുതുക്കേണ്ട അംഗത്വം പുതുക്കൽ നടക്കാതായതോടെ മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫിനുള്ളിൽ മുറുമുറുപ്പ്. ആറ് വർഷമായിട്ടും അംഗത്വം പുതുക്കാനുള്ള നടപടിയുണ്ടാകാത്തതിലാണ് സംഘടനയ്ക്കുള്ളിൽ നിന്ന് തന്നെ എതിർപ്പ് തുടങ്ങിയിരിക്കുന്നത്. രണ്ട് വർഷം കൂടുമ്പോള്‍ അംഗത്വം പുതുക്കണമെന്നാണ് സംഘടനയുടെ ഭരണഘടന വ്യക്തമാക്കുന്നത്.