Kottayam
മൂന്നിലവിലെ മുമ്പനായി ചാർലി ഐസക്: ഇനി ചാർലി ഐസക് മൂന്നിലവിനെ നയിക്കും
മൂന്നിലവിലെ മുമ്പനായി ചാർലി ഐസക്: ഇനി ചാർലി ഐസക് മൂന്നിലവിനെ നയിക്കും
കോട്ടയം: പാലാ: മുന്നിലവിൻ്റെ പുതിയ പഞ്ചായത്ത് പ്രസിഡണ്ടായി ചാർലി ഐസകിനെ (യു.ഡി എഫ് ) തെരെഞ്ഞെടുത്തു.
ഇന്ന് ചേർന്ന തെരെഞ്ഞെടുപ്പിലാണ് ചാർലിയെ തെരെഞ്ഞെടുത്തത് .ഇദ്ദേഹം ജോസഫ് ഗ്രൂപ്പ് അംഗമായിരുന്നെങ്കിലും മാണി ഗ്രൂപ്പിലേക്ക് കൂറ് മാറിയിരുന്നു.എന്നാൽ കുറ് മാറ്റ നിയമ മനുസരിച്ച് അംഗത്വം നഷ്ട്ടപ്പെടുമെന്നതിനാൽ അദ്ദേഹം മാണി ഗ്രൂപ്പിൽ നിന്നും രാജി വയ്ക്കുകയായിരുന്നു.
മൂന്നിലവ് ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിനെയാണ് ചാർലി ഐസക് പ്രതിനിധീകരിക്കുന്നത്. ചാർലിയുടെ പേര് ജോസഫ് ഗ്രൂപ്പിലെ ഷാൻറിമോൾ സാബു നിർദ്ദേശിച്ചു .കോൺഗ്രസിലെ പി.എൽ ജോസഫ് പിന്താങ്ങി.
എൽ.ഡി.എഫ് അംഗങ്ങൾ ഹാജരായിരുന്നെങ്കിലും സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല.