India
ഇന്‍ഡ്യ മുന്നണിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും വീണ്ടും ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
മുംബൈ: പ്രതിപക്ഷസഖ്യമായ ഇന്‍ഡ്യ മുന്നണിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും വീണ്ടും ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് തങ്ങളുടെ ‘മൊഹബത് കി ദുകാന്‍’ വഴി തന്റെ വ്യാജ വീഡിയോ വില്‍ക്കുകയാണെന്ന് മോദി പറഞ്ഞു. ഇന്‍ഡ്യ മുന്നണിയും കോണ്‍ഗ്രസും തന്നെ നിരന്തരം അധിക്ഷേപിക്കുകയും തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം മഹാരാഷ്ട്രയില്‍ പറഞ്ഞു.