India
മോദിയെപ്പോലെ നിശബ്ദൻ; കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് രാഹുൽ
ന്യൂ ഡൽഹി: ഇൻഡ്യ സഖ്യകക്ഷി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമർശനങ്ങളുമായി ലോക്സഭാ പ്രതിപക്ഷ വേതാവ് രാഹുൽ ഗാന്ധി.
കെജ്രിവാൾ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം നൽകുന്നുവെന്നും മോദിയെ പോലെ നിശ്ശബ്ദനാണെന്നും ആരോപിച്ചായിരുന്നു രാഹുൽ ആഞ്ഞടിച്ചത്. തിങ്കളാഴ്ച ഡൽഹിയിലെ സീലാംപുർ മേഖലയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെയാണ് രാഹുൽ അസാധാരണമായ ആക്രമണം നടത്തിയത്.
‘മോദിക്കും കെജ്രിവാളിനും പിന്നാക്കവിഭാഗത്തിന് അവരുടെ അവകാശങ്ങൾ ലഭിക്കേണ്ട എന്ന നിലപാടാണ്. ജാതി സെൻസസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഇരുവർക്കും മിണ്ടാട്ടമുണ്ടാകില്ല’; രാഹുൽ കുറ്റപ്പെടുത്തി. തുടർന്ന് കോൺഗ്രസ് ഡൽഹിയിൽ അധികാരത്തിലെത്തിയാൽ സംവരണ പരിധി വർധിപ്പിക്കുമെന്നും രാഹുൽ ഉറപ്പ് നൽകി.