India
രണ്ടാം മോദി സർക്കാരിൻ്റെ അവസാന സമ്പൂർണ മന്ത്രിസഭാ യോഗം ഇന്ന്
ഡൽഹി: രണ്ടാം മോദി സർക്കാരിൻ്റെ അവസാന സമ്പൂർണ മന്ത്രിസഭാ യോഗം ഇന്ന്. സർക്കാരിൻ്റെ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങളടക്കം വിവിധ കാര്യങ്ങൾ യോഗം വിലയിരുത്തും. തിരഞ്ഞെടുപ്പിന് മുൻപ് വമ്പൻ പ്രഖ്യാപനങ്ങൾ എന്തെങ്കിലും ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ആശയത്തിൽ അധിഷ്ഠിതമായ അവതരണവും നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങളുടെ പട്ടികയും തയ്യാറാക്കും. സുഷമ സ്വരാജ് ഭവനിൽ രാവിലെ 10.30 നാണ് യോഗം.