Kerala
മോദി ഇന്ന് കേരളത്തിൽ ; പാലക്കാട് രാവിലെ റോഡ് ഷോ
പാലക്കാട് : തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോ ഇന്ന് പാലക്കാട് നടക്കും.രാവിലെ 10 മണിയോടെ മേഴ്സി കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് മാർഗ്ഗം കോട്ടമൈതാനത്തെത്തും. കൃത്യം 10.30 ന് അഞ്ചുവിളക്ക് പരിസരത്തുനിന്ന് റോഡ് ഷോ ആരംഭിക്കും. കോട്ടമൈതാനത്തെ അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരം വരെയാണ് റോഡ് ഷോ. ഹെഡ് പോസ്റ്റ് ഓഫീസ് പരിസരം വരെയുള്ള 900 മീറ്റർ പരിധിയിൽ അര ലക്ഷത്തിലധികം പ്രവർത്തകർ പ്രധാനമന്ത്രിയെ കാണാൻ എത്തുമെന്നാണ് ബിജെപി നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ.