Kerala

വിലങ്ങിൽനിന്ന് കൈ ഊരിയെടുത്തു, വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

Posted on

മലപ്പുറം: അടിപിടി കേസിൽ അറസ്റ്റിലായ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. പൊലീസ് ധരിപ്പിച്ച വിലങ്ങിൽ നിന്ന് കൈ ഊരിയെടുത്ത പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. പറവണ്ണ സ്വദേശി റബീഹ് (22) ആണു രക്ഷപ്പെട്ടത്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം.

വെള്ളിയാഴ്ച അർധരാത്രി പറവണ്ണയിലുണ്ടായ അടിപിടിയെ തുടർന്നാണ് റബീഹിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. റബീപിനൊപ്പം മറ്റൊരു പ്രതിയും ഉണ്ടായിരുന്നു. ഇരുവരുടെയും കൈകളിൽ വിലങ്ങ് ധരിപ്പിച്ചാണ് തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. കൂടെ 3 പൊലീസുകാരും ഉണ്ടായിരുന്നു. എന്നാൽ ആശുപത്രിയിൽ കയറിയ ഉടൻ റബീഹ് വിലങ്ങിൽനിന്ന് കൈ ഊരിയെടുത്ത് ഇറങ്ങിയോടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version