Kerala

വയലിൽ ജോലി ചെയ്യുന്നതിനിടെ മിന്നലേറ്റു; 7 പേർക്ക് ദാരുണാന്ത്യം

Posted on

റായ്പുർ: ഛത്തീസ്​ഗഢിൽ ഇടി മിന്നലേറ്റ് ഏഴ് പേർ മരിച്ചു. ഭട്ടപാര ജില്ലയിലെ ബലോദബസാറിലാണ് ദാരുണ സംഭവം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

ഇന്ന് വൈകീട്ട് മൊഹ്താര ​ഗ്രാമത്തിലാണ് അപകടമുണ്ടായത്. വയലിൽ ജോലി ചെയ്യുന്നവരാണ് മിന്നലേറ്റ് മരിച്ചത്.

വൈകീട്ട് പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. വയലിൽ നിന്നു മഴ കൊള്ളാതിരിക്കാൻ അടുത്തുള്ള കുളത്തിനരികിലേക്ക് മാറി നിന്നപ്പോഴാണ് ഇവർക്ക് മിന്നലേറ്റതെന്നു ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version