Kerala

‘ആര്‍എസ്എസ് നിരോധനം നേരിട്ട സംഘടന’; സ്പീക്കറെ തള്ളി മന്ത്രി എം ബി രാജേഷ്

Posted on

ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി എം ആര്‍ അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയതില്‍ അപാകതയില്ലെന്നും ആര്‍എസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്നുമുള്ള സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പ്രസ്താവന തള്ളി മന്ത്രിമാര്‍.

ആര്‍എസ്എസ് നിരോധനം നേരിട്ട സംഘടനയാണെന്നും ആര്‍എസ്എസിനെക്കുറിച്ച് തങ്ങള്‍ക്ക് നല്ല ധാരണയുണ്ടെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. ആര്‍എസ്എസ് വര്‍ഗീയത കൈകാര്യം ചെയ്യുന്ന സംഘടനയാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാലും പ്രതികരിച്ചു.

ആര്‍എസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്നും ആ സംഘടനയിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ ഗൗരവമായി കാണേണ്ടെന്നുമായിരുന്നു സ്പീക്കര്‍ ഷംസീറിന്റെ നിലപാട്. എഡിജിപി എം ആര്‍ അജിത് കുമാര്‍ മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണം അഭ്യൂഹം മാത്രമാണെന്ന് സ്പീക്കര്‍ പറഞ്ഞു. അജിത് കുമാറിനെ പിന്തുണക്കുന്ന വേളയില്‍ സ്പീക്കര്‍ ആര്‍എസ്എസിനെക്കുറിച്ച് നടത്തിയ പരാമര്‍ശം ചര്‍ച്ചയായതോടെ മറുപടിയുമായി സ്പീക്കര്‍ വീണ്ടും രംഗത്തെത്തി. തന്നോട് ആര്‍എസ്എസിനുള്ള സമീപനം അറിയുന്നതല്ലേ എന്നായിപരുന്നു വിവാദങ്ങള്‍ക്ക് നേരെ സ്പീക്കറുടെ മറുചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version