Kerala
മാത്യു കുഴല്‍നാടന്‍റെ ആരോപണത്തിനെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍റെ ആരോപണത്തിനെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക് രംഗത്ത്. കേരളത്തിലെ ധാതുമണൽ സ്വകാര്യമേഖലയ്ക്കു മൊത്തത്തിൽ എഴുതിക്കൊടുക്കാനുള്ള നീണ്ട ചരിത്രമാണ് യുഡിഎഫിനുള്ളത് എന്ന് തോമസ് ഐസക് പറഞ്ഞു.
അതിനെ ചെറുത്തു തോൽപ്പിച്ച പാരമ്പര്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ളത്. കുഴൽനാടൻ ചെയ്യേണ്ടത് ശ്രീ. ഏ.കെ. ആന്‍റണിയോട് പോയി ഇതേക്കുറിച്ചു ചോദിക്കുക. വേണമെങ്കിൽ പുതുപ്പള്ളിയിൽ പോയി കല്ലറയിൽ ഒരു ചോദ്യക്കുറിപ്പു വെയ്ക്കുകയുമാകാം. അതുമല്ലെങ്കിൽ സ്വകാര്യ ധാതുമണൽ ഖനനം നയമായി സ്വീകരിച്ച കോൺഗ്രസ് കേന്ദ്ര നേതൃത്വത്തോട് ചോദിക്കുകയുമാകാം.വളഞ്ഞു മൂക്കു പിടിക്കണ്ട.കർത്താവിനു കരിമണൽ ഖനനം കൊടുക്കാൻ നേരെ ഇറങ്ങിയതാണ് യുഡിഎഫിന്‍റെ ചരിത്രമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.