India

മണിപ്പൂരില്‍ ഒമ്പത് ജില്ലകളില്‍ ഇ​ന്‍റ​ർ​നെ​റ്റ് റദ്ദാക്കി

Posted on

കലാപം പടരുന്ന മ​ണി​പ്പു​രി​ൽ വ​ൻ ആ​യു​ധ​ശേ​ഖ​രം പി​ടി​കൂ​ടി. തൗ​ബാ​ൽ, ചു​രാ​ച​ന്ദ്പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സൈന്യവും സുരക്ഷാസേനയും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആയുധങ്ങള്‍ പിടികൂടിയത്.

സ്‌നൈപ്പർ റൈഫിൾ, പിസ്റ്റളുകൾ, ഗ്രനേഡുകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഒ​മ്പ​ത് ജി​ല്ല​ക​ളി​ലെ മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. കാം​ഗ്പോ​ക്പി, ചു​രാ​ച​ന്ദ്പൂ​ർ,ഇം​ഫാ​ൽ വെ​സ്റ്റ്, ബി​ഷ്ണു​പൂ​ർ, ഫെ​ർ​സാ​ൾ , ജി​രി​ബാം, ഇം​ഫാ​ൽ ഈ​സ്റ്റ്, തൗ​ബ​ൽ, കാ​ക്‌​ചിം​ഗ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളാ​ണ് താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യ​ത്.

മ​ണി​പ്പു​രി​ൽ സ​മാ​ധാ​നം സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് ഡ​ൽ​ഹി​യി​ലെ ജ​ന്ത​ർ മ​ന്ത​റി​ൽ മ​ണി​പ്പു​രി​ലെ ഇ​ന്ത്യാ സ​ഖ്യ നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version