India
സംഘര്‍ഷം രൂക്ഷം; മണിപ്പൂരില്‍ 5 ദിവസത്തേയ്ക്ക് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി
ഇംഫാല്‍: സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ 5 ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. വിദ്വേഷ പരാമര്‍ശങ്ങളും വീഡിയോകോളുകളും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നു എന്ന് കാട്ടിയാണ് നടപടി. ആഭ്യന്തര വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്നു മുതല്‍ സെപ്റ്റംബര്‍ 15 വൈകിട്ട് മൂന്നുമണിവരെയാണ് നിരോധനം.
മണിപ്പുരില്‍ വ്യാഴാഴ്ച വരെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ല. സംസ്ഥാനത്തെ സംഘര്‍ഷഭരിതമായ അവസ്ഥ കണക്കിലെടുത്ത് കഴിഞ്ഞ ശനിയാഴ്ച മുതല്‍ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ ആഴ്ച നടന്ന സംഘര്‍ഷത്തില്‍ മാത്രം 11 പേരാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച ഇംഫാലില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. മണിപ്പൂരില്‍ കുക്കി-മെയ്തി വംശജര്‍ തമ്മില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സംഘര്‍ഷത്തിലായിരുന്നു. സംഘര്‍ഷം കണക്കിലെടുത്ത് എല്ലാ മേഖലകളില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.