India
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കാര്‍ അപകടത്തില്‍ പരിക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കാര്‍ അപകടത്തില്‍ പരിക്ക്. ബര്‍ധമാനില്‍ നിന്ന് കൊല്‍ക്കകത്തയിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം സംഭവിച്ചത്. മുഖ്യമന്ത്രിയുടെ കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ സഡന്‍ ബ്രേക്കിട്ടതിനെ തുടര്‍ന്ന് മമതയുടെ നെറ്റിക്ക് പരിക്കേല്‍ക്കുകയായിരുന്നു.
ബര്‍ധമാനില്‍ നടന്ന അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം കൊല്‍ക്കത്തയിലേക്ക് മടങ്ങുകയായിരുന്നു മമത. പരിപാടി കഴിഞ്ഞ് ഹെലികോപ്റ്ററില്‍ മടങ്ങാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര റോഡ് മാര്‍ഗമാക്കി. ഇതിനിടയിലാണ് അപകടമുണ്ടായത്.