India
ഹോസ്പിറ്റൽ ആക്രമണത്തിൽ പ്രതിപക്ഷത്തെ പഴിച്ച് മമത; ‘പിന്നിൽ ബിജെപിയും ഇടത് പാർട്ടികളും’
കൊൽക്കത്ത: യുവ ഡോക്ടർ കൊല്ലപ്പെട്ട ആർജി കർ മെഡിക്കൽ കോളേജ് ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളെ പഴിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.
സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം കടുപ്പിക്കുകയും രാഷ്ട്രീയ വിവാദം കൊടുമ്പിരി കൊണ്ടിരിക്കുകയും ചെയ്തിരിക്കെയാണ് മമതയുടെ പ്രതികരണം.
തനിക്ക് വിദ്യാർത്ഥികളോടോ പണിമുടക്കുന്ന ഡോക്ടർമാരോടോ വിരോധമില്ല. എന്നാൽ പൊലീസിനോട് അക്രമികൾ കാണിക്കുന്നത് കണ്ടാൽ അവർ ആരാണെന്നും ഏത് പാർട്ടിക്കാരാണെന്നും മനസിലാകും. സംഭവത്തിന്റെ വീഡിയോ കണ്ടാൽ ഏകദേശ രൂപം പിടികിട്ടുമെന്നും ഇതിന് പിന്നിൽ ബിജെപിയും ഇടത് പാർട്ടികളുമാണെന്നും മമത പറഞ്ഞു.