Kerala
സ്കൂൾ ബസിനു പിന്നിൽ ബൈക്കിടിച്ചു പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
മലപ്പുറം: കൊണ്ടോട്ടി അരിമ്പ്ര മിനി ഊട്ടിയിൽ സ്കൂൾ ബസിനു പിന്നിൽ ബൈക്കിടിച്ചു പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കേറ്റ് ചികിത്സയിൽ. വേങ്ങര കിളിനക്കോട് വില്ലൻ വീട്ടിൽ സിനാൻ (16) ആണ് മരിച്ചത്. കിളിനക്കോട് സ്വദേശി കെടി സനീജാണ് പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. മിനി ഊട്ടിയിൽ നിന്നു കൊണ്ടോട്ടി ഭാഗത്തേക്ക് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ടു ബൈക്ക് ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. വിദ്യാർഥികളെ ഇറക്കാൻ നിർത്തിയിട്ടതായിരുന്നു ബസ്.