Kerala
അബ്ദുള്‍ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി: പി ഡി പി ചെയർമാൻ അബ്ദുള്‍ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് നിലവിൽ മഅ്ദനി ചികിത്സയിലുള്ളത്. ഡയാലിസിസ് നിർദേശിച്ചെങ്കിലും ആരോഗ്യാവസ്ഥ മോശമായതിനാൽ ആശങ്കയുണ്ട്.