Kerala
‘ഹു ഈസ് മിസ്റ്റര്‍ സ്വരാജ്?; ഇതിനൊക്കെ ഞാന്‍ മറുപടി പറയണമെന്നാണോ?’
തിരുവനന്തപുരം: ഉത്തരവാദിത്വമില്ലാത്ത പ്ര്സ്താവനകള്‍ക്കു മറുപടി പറയാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ചിത്തഭ്രമം ഉള്ളവര്‍ക്കു ഗവര്‍ണര്‍ ആവാനില്ലെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്ന, സിപിഎം നേതാവ് എം സ്വരാജിന്റെ പ്രസംഗം ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ആരാണ് ഈ സ്വരാജെന്നും ഗവര്‍ണര്‍ ചോദിച്ചു.
ആരാണ് ഈ സ്വരാജ്? ആരും ആയിക്കോട്ടെ, ഇതിനൊക്കെ ഞാന്‍ മറുപടി പറയണമെന്നാണോ നിങ്ങള്‍ കരുതുന്നത്? – ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോടു ചോദിച്ചു.
ഭ്രാന്തുള്ളവര്‍ക്ക് എംപിയോ എംഎല്‍എയോ ആകാനാവില്ലെന്ന് ഭരണഘടനയിലുണ്ടെന്നും എന്നാല്‍ ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്നുമായിരുന്നു സ്വരാജിന്റെ പരിഹാസം.
കണ്ണൂരില്‍ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്വരാജ്. ആരിഫ് മുഹമ്മദ് ഖാന് ഭാവിയില്‍ കേരള ഗവര്‍ണറാകുമെന്ന ദീര്‍ഘ വീക്ഷണത്തോടെ ഇത് ഒഴിവാക്കിയതാണോയെന്ന് നമുക്ക് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.