Kerala

ആകർഷിച്ചത് വെളള വസ്ത്രം; അതിനാൽ കോൺ​ഗ്രസുകാരനാകാൻ ആ​ഗ്രഹമുണ്ടെന്ന് എം മുകുന്ദൻ

Posted on

കോഴിക്കോട്: കോൺ​ഗ്രസുകാരുടെ വെളള വസ്ത്രം തന്നെ ആകർഷിക്കാറുണ്ടെന്നും അതിനാൽ കോൺ​ഗ്രസുകാരനാകാൻ ആ​ഗ്രഹമുണ്ടെന്നും എഴുത്തുകാരൻ എം മുകുന്ദൻ. കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ നടന്ന സുഭാഷ് ചന്ദ്രന്റെ പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ വെള്ളവസ്ത്രം ധരിക്കാറില്ല. അവരെപ്പോഴും ക‌ടുത്ത നിറത്തിലുളള കുപ്പായങ്ങളാണ് ധരിക്കുന്നത്. കോൺ​ഗ്രസുക്കാരെ എപ്പോഴും വെളള വസ്ത്രത്തിലാണ് കാണുന്നത്. അത് തന്നെ ആകർഷിക്കാറുണ്ട്. അതിനാൽ കോണ്‍ഗ്രസുകാരനാവാന്‍ ആഗ്രഹമുണ്ടെന്ന് എം മുകുന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version