India
കൂടുതല്‍ പാര്‍ട്ടികളെ എന്‍ഡിഎയിലേക്ക് അടുപ്പിക്കാന്‍ ബിജെപി
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതല്‍ പാര്‍ട്ടികളെ മുന്നണിയിലേക്ക് അടുപ്പിക്കാന്‍ നീക്കം ശക്തമാക്കി ബിജെപി. മഹാരാഷ്ട്രയില്‍ രാജ് താക്കറെയുടെ നവനിര്‍മ്മാണ്‍ സേനയുമായി സഹകരിക്കാന്‍ ബിജെപി ചര്‍ച്ച നടത്തുന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വസതിയില്‍ എംഎന്‍എസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.
തെരഞ്ഞെടുപ്പിന്റെ സീറ്റ് ചര്‍ച്ചകള്‍ക്കായി എംഎന്‍എസ് നേതാക്കളായ ബാല നന്ദഗോങ്കര്‍, സന്ദീപ് ദേശ്പാണ്ഡെ, നിതിന്‍ സര്‍ദേശായി എന്നിവരെ പാര്‍ട്ടി അധ്യക്ഷന്‍ രാജ് താക്കറെ ചുമതലപ്പെടുത്തി. മഹാരാഷ്ട്രയില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയം ഉറപ്പിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയുടെ ശിവസേന, അജിത് പവാറിന്റെ എന്‍സിപി എന്നിവയാണ് ഇപ്പോള്‍ ബിജെപിയുടെ മഹായുതി സഖ്യത്തിലുള്ളത്.