പൊതുവിപണിയിൽ നിന്ന് 3000 കോടി വായ്പ എടുക്കാൻ സംസ്ഥാന സർക്കാർ. കടപത്രം വഴിയാണ് 3000 കോടി സമാഹരിക്കുന്നത്. മാസാദ്യ ചെലവുകൾക്ക് പണം കണ്ടെത്താനാണ് വായ്പയെടുക്കുന്നത്. സാമ്പത്തിക വർഷം അവസാന പാദത്തിലേക്ക് കടക്കുകയാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ചെലവുകൾ വർധിക്കുന്ന മാസങ്ങളാണ്.

ഈ മാസത്തെ ചെലവുകൾ കൂടി കണ്ടെത്തുന്നതിനായാണ് സർക്കാർ വായ്പയെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിന്റെ വായ്പ പരിധി വെട്ടക്കുറച്ചതിനാൽ വലിയ തോതിൽ വരുമാന വിടവുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുവിപണിയിൽ നിന്ന് 3000 കോടി വായ്പയെടുക്കാൻ സർക്കാർ തയാറാകുന്നത്. മാസവസാനമുള്ള ക്ഷേമ പെൻഷൻ, ശമ്പളം എന്നിവയ്ക്കായാണ് വായ്പ എടുക്കുന്നത്.
സാമ്പത്തിക വർഷവാസനത്തിലേക്ക് എത്തുമ്പോൾ സർക്കാരിന് കൂടുതൽ പണം ആവശ്യമായി വരും. പദ്ധതികൾ പൂർത്തീകരിക്കുന്ന ഘട്ടമാണിത്. നേരത്തെ പൊതുവിപണിയിൽ നിന്ന് 2500 കോടി രൂപ കടമെടുത്തിരുന്നു. സാമ്പത്തിക വർഷത്തിലെ അവസാന പാദം കടമെടുക്കാൻ അനുമതി തേടി കേന്ദ്രത്തിന് കത്ത് അയച്ചിരുന്നു. ഇതിന് അനുകൂല മറുപടി ഉണ്ടായതുകൊണ്ടാണ് കടമെടുക്കുന്നത്.

