Kerala
കടമെടുപ്പ് പരിധി വെട്ടികുറച്ച വിഷയം; കേന്ദ്രവും കേരളവും തമ്മിൽ ചർച്ച ഇന്ന്
ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടികുറച്ച വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും കേരള സർക്കാരും തമ്മിൽ ഇന്ന് ചർച്ച ചെയ്യും. കേന്ദ്ര നടപടിക്കെതിരേ കേരളം സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതിയുടെ നിർദേശ പ്രകാരമാണ് ചർച്ച. രാവിലെ 11 മണിക്ക് ധനമന്ത്രാലയത്തിലാണ് ചർച്ച.
ഉദ്യോഗസ്ഥതല ചർച്ച ആയതിനാൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ അടക്കമുള്ളവരും പങ്കെടുക്കും.