Kerala
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥനത്ത് നിന്ന് തെറിച്ച് ഇപി; സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ കണ്ണൂര്‍ക്ക് മടങ്ങി
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനംത്ത് നിന്നും ഇപി ജയരാജനെ നീക്കി. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുളള കൂടിക്കാഴ്ച, വിവാദ ദല്ലാള്‍ നന്ദകുമാറുമായുളള ബന്ധം തുടങ്ങിയ വിവാദങ്ങളെ തുടര്‍ന്നാണ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നത്. രാജിസന്നദ്ധത ഇപി തന്നെ പാര്‍ട്ടിയെ അറിയിച്ചതായാണ് വിവരം. ഇപി മാറി നില്‍ക്കണമെന്ന് ഘടകകക്ഷികള്‍ ആവശ്യം ഉന്നയിച്ചിരുന്നു.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടമാകുന്നതില്‍ ഇപി അസ്വസ്ഥനാണെന്നാണ് സൂചന. സിപിഎമ്മിന്റ് സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ഇപി തയ്യാറായിട്ടില്ല. സിപിഎം കേന്ദ്രകമ്മറ്റി അംഗമായ ഇപി ഇന്നലത്തെ സെക്രട്ടറിയറ്റ് യോഗത്തില്‍ ഉച്ചവരെ മാത്രമാണ് പങ്കെടുത്തത്. സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ഇപി കണ്ണൂര്‍ക്ക് മടങ്ങുകയും ചെയ്തു.
കണ്ണൂരിലെ വീട്ടിലെത്തിയ ഇപി മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. പിന്നീട് പ്രതികരിക്കാം എന്ന് മാത്രമായിരുന്നു പ്രതികരണം.