Kerala

മദ്യനയം എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്തിട്ടില്ലെന്ന ആര്‍ജെഡിയുടെ തുറന്ന് പറച്ചില്‍; മുന്നണി വെട്ടിൽ

Posted on

മദ്യനയം എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്തിട്ടില്ലെന്ന ആര്‍ജെഡിയുടെ തുറന്ന് പറച്ചില്‍ മുന്നണിയെ ഒന്നടങ്കം വെട്ടിലാക്കിയിരിക്കുകയാണ്. ആര്‍ജെഡി സെക്രട്ടി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജാണ് ഇക്കാര്യം പരസ്യമായി പറഞ്ഞത്.

ഇതോടെ എങ്ങും തൊടാതെ വിമര്‍ശനം ഉന്നയിച്ചു പോന്ന സിപിഐയ്ക്കും ഇക്കാര്യം അംഗീകരിക്കേണ്ടി വരും. സിപിഎം ഏകപക്ഷീയമായി സ്വീകരിച്ച മദ്യനയം അംഗീകരിക്കാന്‍ ഘടക കക്ഷികള്‍ ബാധ്യസ്ഥരല്ലെന്ന വ്യക്തമായ സന്ദേശമാണ് ആര്‍ജെഡിയുടേത്.

‘ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തില്‍ വരുമ്പോള്‍ മദ്യാസക്തി കുറയ്ക്കും എന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് മദ്യാസക്തി കൂടുന്നു. മദ്യലഭ്യത കുറയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ കൂടുതല്‍ ഉദാരമാക്കുന്ന നീക്കങ്ങളോട് ആര്‍ജെഡിക്ക് യോജിപ്പില്ല. എല്‍ഡി എഫില്‍ ഈ വിഷയം ചര്‍ച്ച ചെയ്തില്ല’ വര്‍ഗീസ് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയാണ്.

2023 ജൂലൈ 26ന് മന്ത്രിസഭ അംഗീകരിച്ചു പുറത്തിറക്കിയ 2023- 24 ലെ മദ്യനയത്തിന്റെ എട്ടാമത്തെ പേജില്‍ മദ്യ നിര്‍മ്മാണത്തിന്ആവശ്യമായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ (ഇഎന്‍എ), എത്തനോള്‍ എന്നിവ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുകയാണ് നയം ലക്ഷ്യമിടുന്നത്. ഇത് നേടുന്നതിന്, പുതിയ ബ്രൂവറി യൂണിറ്റുകളും ഡിസ്റ്റിലറികളും സ്ഥാപിക്കാന്‍ യോഗ്യതയുള്ള കമ്പനികള്‍ക്ക് അനുമതി നല്‍കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇക്കാര്യം മുഖ്യമന്ത്രി നിയസഭയിലും ആവര്‍ത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version