Kerala
പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്ന് മാവേലിക്കര എൽഡിഎഫ് സ്ഥാനാർത്ഥി സി എ അരുണ്‍കുമാർ
പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്ന് മാവേലിക്കര എൽഡിഎഫ് സ്ഥാനാർത്ഥി സി എ അരുണ്‍കുമാർ. വലിയ കരുത്തോടെ മാവേലിക്കര എൽ.ഡി.എഫിനൊപ്പം ഉണ്ടാകുമെന്നും, യുവജനങ്ങളുടെ വലിയ പിന്തുണ തനിക്ക് ഉണ്ടാകുമെന്നും സി എ അരുണ്‍കുമാർ പ്രതികരിച്ചു.
അതേസമയം തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് എന്നീ നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്, തൃശൂരില്‍ വി എസ് സുനില്‍കുമാര്‍, വയനാട്ടില്‍ ആനി രാജ എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.