Kerala
റബർ കയറ്റുമതിയ്ക്ക് കേന്ദ്ര സർക്കാർ അഞ്ച് രൂപ ഇൻസൻറ്റീവ് പ്രഖ്യാപിച്ചു
കോട്ടയം: റബർ കയറ്റുമതിക്ക് ഇൻസൻറ്റീവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഷീറ്റ് റബറിന് കിലോയ്ക്ക് അഞ്ച് രൂപ ഇൻസൻറ്റീവാണ് പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര വിപണിയിൽ വില വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി. ഇൻഡൻ്റീവ് പ്രഖ്യാപിച്ചത് റബർ ബോർഡ്, കയറ്റുമതിക്കാരെ അറിയിച്ചു.
RSS 1 മുതൽ RSS 4 വരെയുള്ള റബർ ഷീറ്റിന് കിലോയ്ക്ക് അഞ്ച് രൂപയാണ് ഇൻസൻറ്റീവ്. ജൂൺ മാസം വരെയാണ് ഷീറ്റ് റബറിന് കിലോയ്ക്ക് അഞ്ച് രൂപ ഇൻസൻ്റീവ് ലഭിക്കുക. 40 ടൺ വരെ കയറ്റുമതി ചെയ്യുന്നവർക്ക് രണ്ട് ലക്ഷം രൂപാ ഇൻസൻ്റീവ് ലഭിക്കും. അടുത്ത രണ്ട് വർഷത്തേക്ക് റബർ കർഷകർക്ക് സബ്സിഡി സ്കീമുകളും കൊണ്ടുവരും.