Kerala
കുവൈത്ത് തീപിടിത്തത്തില്‍ മലയാളി കുടുംബത്തിലെ നാല് പേര്‍ മരിച്ചു; ദുരന്തത്തിന് ഇരയായത് ആലപ്പുഴ സ്വദേശികള്‍
കുവൈത്ത് അബ്ബാസിയയിലെ തീപിടിത്തത്തിൽ മലയാളി കുടുംബത്തിലെ നാല് അംഗങ്ങളും മരിച്ചു.
ആലപ്പുഴ തലവടി സ്വദേശികളായ മുളയ്ക്കല്‍ മാത്യൂസ് (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിന് (14), ഐസക് (9) എന്നിവരാണ് മരിച്ചത്. എസിയിലെ വൈദ്യുതി തകരാറാണ് അപകട കാരണമെന്നാണ് സൂചന. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
നാട്ടില്‍ അവധിക്ക് പോയിരുന്ന കുടുംബം വ്യാഴാഴ്ച രാത്രിയോടെയാണ് തിരിച്ചെത്തിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ തീപ്പിടിത്തം ഉണ്ടായത്. വിഷപ്പുക ശ്വസിച്ചാണ് മരണമെന്നും സൂചനയുണ്ട്. അഗ്‌നി രക്ഷാ സേനയും പോലീസും സ്ഥലത്തെത്തിയിരുന്നു.