Kerala

കോട്ടയത്തെ സ്വകാര്യബസുകൾക്ക് ‘പണി’യായി മിന്നല്‍പരിശോധന, മനുഷ്യാവകാശ കമ്മീഷൻ ഇടപെടല്‍

Posted on

കോട്ടയം: എറണാകുളം – കോട്ടയം റൂട്ടിലെ സ്വകാര്യ ബസുകളുടെ മരണപാച്ചിലിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ റിപ്പോർട്ട് തേടി സംസ്ഥാന പൊലീസ് മേധാവിക്കും ഗതാഗത കമ്മീഷണർക്കും നിർദേശം നൽകി.

സെപ്തംബർ 12 ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. തലയോലപറമ്പിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ജൂലൈ 27ന് എറണാകുളത്ത് നിന്ന് വന്ന ബസ് നിയന്ത്രണം വിട്ടത് അമിതവേഗത മൂലമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കോട്ടയത്തെ സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് ഇന്ന് മിന്നൽ പരിശോധന നടത്തിയിരുന്നു. സ്പീഡ് ഗവർണർ ഇല്ലാത്തതിനാൽ 17 ബസുകളുടെ സർവീസ് തടഞ്ഞിട്ടുണ്ട്. ജിപിഎസ് ഇല്ലാതെ ഓടിയ ഇരുപതോളം ബസുകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. പാലാ, നാഗമ്പടം ബസ് സ്റ്റാന്റുകളിലാണ് പരിശോധന നടത്തിയത്. പരിശോധന നാളെയും തുടരും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version