Kerala
ബസ് ഓടിക്കവേ കെഎസ്ആർടിസി ഡ്രൈവർക്ക് നെഞ്ചുവേദന; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
താമരശ്ശേരി: ബസ് ഓടിക്കവേ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കെഎസ്ആർടിസി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താമരശ്ശേരിയിൽ നിന്നും അടൂരിലേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലാണ് സംഭവം. താമരശ്ശേരി താലൂക് ആശുപത്രിക്ക് സമീപം ബസ് എത്തിയപ്പോൾ ഡ്രൈവർക്ക് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ ബസ് നിർത്തി.
ഡ്രൈവറെ താലൂക് ആശുപത്രിയിലേക്ക് മാറ്റി.