Kerala
ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ടിസി ബസിന് തീപിടിച്ചു
ആലുവ ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ടിസി ബസിന് തീപിടിച്ചു.
അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരു സ്വിഫ്റ്റ് ബസിനാണ് തീപിടിച്ചത്. ബോണറ്റില്‍ നിന്നാണ് ആദ്യം പുകയുയര്‍ന്നത്. ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരോട് ഇറങ്ങാന്‍ നിര്‍ദ്ദേശിച്ചതിനാല്‍ വലിയ അപകടം ഒഴിവായി.
പിന്നീട് ബസ്സില്‍ തീ ആളിക്കത്തി. ഫയര്‍ ഫോഴ്‌സ് എത്തി തീ കെടുത്തുകയായിരുന്നു.38 യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്.ആര്‍ക്കും പരിക്കില്ല