Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് സുഖപ്രസവം; അമ്മയും പെണ്‍കുഞ്ഞും സുരക്ഷിതര്‍

Posted on

തൃശൂര്‍ : കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് സുഖപ്രസവം. തൃശൂരില്‍ നിന്നും തിരുനാവായയിലേക്കുളള സര്‍വീസിനിടെയാണ് സംഭവം. തിരുനാവായ സ്വദേശി ലിജീഷിന്റെ ഭാര്യ സെറിനയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

യാത്രയ്ക്കിടെ പേരാമംഗലത്ത് എത്തിയപ്പോഴാണ് യുവതിക്ക് പ്രസവവേദന ഉണ്ടായത്. തുടര്‍ന്ന് ബസ് ആശുപത്രിയിലേക്ക് തിരിച്ചുവിട്ടു. അമല ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചത്. ബസ് അതിവേഗത്തില്‍ ആശുപത്രിയില്‍ എത്തിയെങ്കിലും പ്രസവത്തിന്റെ 80 ശതമാനവും നടന്നിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ബസിനുള്ളില്‍ എത്തി പ്രസവമെടുക്കുകയായിരുന്നു. അതിനുശേഷമാണ് യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റിയത്.

അമ്മയും കുഞ്ഞും ആരോഗ്യമായിരിക്കുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പ്രസവവേദന അനുഭവപ്പെട്ട യുവതിയ്ക്ക് സഹയാത്രക്കാരാണ് പ്രാഥമിക ശുശ്രൂഷ നല്‍കിയത്. ആംബുലന്‍സിന് കാത്ത് നില്‍ക്കാതെ യുവതിയെ ആശുപത്രിയില്‍ എത്തിച്ച ജീവനക്കാരെ അഭിനന്ദിക്കുകയാണ് നാട്ടുകാര്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version