Kerala
മുളന്തോട്ടിയും സുരക്ഷിതമല്ല; മുന്നറിയിപ്പ് നൽകി കെഎസ്ഇബി
വൈദ്യുതി ലൈനുകളിൽ മുളന്തോട്ടി പോലുള്ളവ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി കെ എസ് ഇ ബി.
സാധാരണഗതിയിൽ വൈദ്യുതി കടത്തിവിടില്ല എന്ന് കരുതപ്പെടുന്ന മുള പോലുള്ള വസ്തുക്കൾ ചെറിയ വോൾട്ടതകളിൽ വൈദ്യുതി പ്രവാഹം തടയുമെങ്കിലും വോൾട്ടേജ് കൂടുന്നതിനനുസരിച്ച് അവയുടെ വൈദ്യുതി പ്രതിരോധ സ്വഭാവം ഇല്ലാതാകുകയും ചാലകങ്ങളായി മാറുകയും ചെയ്യുമെന്നും കെ എസ് ഇ ബിയുടെ മുന്നറിയിപ്പ് പോസ്റ്റിൽ പറയുന്നു.
സാധാരണ ലോ ടെൻഷൻ ലൈനിൽ തട്ടിയാൽ ഷോക്കേൽപ്പിക്കാത്ത മുളന്തോട്ടി ഉന്നത വോൾട്ടേജ് ലൈനുകളിൽ അപകടകാരിയായി മാറാനുള്ള കാരണവും വൈദ്യുതി ലൈനുകൾക്ക് സമീപം തോട്ടി ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതമെന്നും കെ എസ് ഇ ബി വ്യക്തമാക്കി.