Kerala

നോട്ടീസ് നൽകാതെ വൈദ്യുതി വിച്ഛേദിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർ നല്‍കേണ്ടത് 1,50,000 രൂപ നഷ്ടപരിഹാരം

പത്തനംതിട്ട: പത്തനംതിട്ടയിൽ വൈദ്യുതി ഉപഭോക്താവിന് ഒരു ലക്ഷത്തി അമ്പത്തിനാലായിരം രൂപ കെഎസ്ഇബി ഉദ്യോഗസ്ഥർ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധി. പത്തനംതിട്ട പന്തളം സ്വദേശിനി ഷഹനാസിനാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ നഷ്ടപരിഹാരം നൽകേണ്ടത്.

മുൻകൂർ നോട്ടീസ് നൽകാതെ വൈദ്യുതി വിച്ഛേദിച്ചു, നിയമവിരുദ്ധമായി പിഴ ചുമത്തി, തെറ്റായ താരിഫിൽ വൈദ്യുതി ബിൽ ചുമത്തി എന്നീ കാരണങ്ങളിലാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ വിധി. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഇത്തരത്തിലുളള ഇടപെടൽ മൂലം ഷഹനാസാണ് കമ്മീഷനിൽ ഹർജി സമർപ്പിച്ചത്.

രണ്ട് വർഷത്തോളം തെറ്റായ താരിഫിൽ ഭീമമായ വൈദ്യുതി തുകയാണ് ഇവർക്ക് ലഭിച്ചു കൊണ്ടിരുന്നത്. ഇതിനെ തുടർന്ന് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായിരുന്നില്ല. തുടർന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ഹർജി നൽകിയതെന്ന് പരാതിക്കാരിയുടെ ഭർത്താവ് ഫൈസൽ റിപ്പോർട്ടറിനോട് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top