Kerala

കെഎസ്ഇബി ജീവനക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി; വധശ്രമത്തിന് കേസെടുത്തു

Posted on

കാസര്‍കോട്: ചിറ്റാരിക്കല്‍ നല്ലോംപുഴയില്‍ കെഎസ്ഇബി ജീവനക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

മാരിപ്പുറത്ത് ജോസഫിന്റെ മകന്‍ സന്തോഷിനെതിരെയാണ് കേസ്. ജോസഫിന്റെ വീട്ടിലെ മീറ്റര്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സന്തോഷ് ഒളിവിലാണ്.

ജോസഫിന്റെ വീട്ടിലെ കേടായ മീറ്റര്‍ മാറ്റി തിരികെ പോകുന്നതിടെയാണ് കെഎസ്ഇബി ജീവനക്കാരനായ അരുണ്‍കുമാറിന് നേരെ ആക്രമണമുണ്ടായത്. മീറ്റര്‍ മാറ്റാനുള്ള ശ്രമത്തിനിടെ ജോസഫുമായി തര്‍ക്കമുണ്ടായിരുന്നു. ജീപ്പില്‍ പിന്നാലെ എത്തിയ മകന്‍ സന്തോഷാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അരുണ്‍കുമാറിനെ ഇടിച്ചുവീഴ്ത്തിയതിനുശേഷം മര്‍ദ്ദിച്ചത്. ജാക്കി ലിവര്‍ കൊണ്ട് മര്‍ദ്ദിച്ചുവെന്നും അരുണ്‍കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version